ആലുവ സെക്ഷൻ
കേരളത്തിലെ മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് ദി സൗത്ത് ഇന്ത്യാ അസംബ്ലിസ് ഓഫ് ഗോഡിന്റെ കേന്ദ്ര കാര്യാലയം പുനലൂരിൽ സ്ഥിതി ചെയ്യുന്നു. ഈ മലയാളം ഡിസ്റ്റിക്ട് കൗൺസിലിൽ ദക്ഷിണ മേഖല, മധ്യ മേഖല, ഉത്തര മേഖല എന്നിങ്ങനെ 3 മേഖലകളും 54 സെക്ഷനുകളും ഉണ്ട്. അതിൽ ഉത്തര മേഖലയിൽ ഉൾപ്പെട്ട ഒരു സെക്ഷൻ ആണ് ആലുവ.
ആലുവ സെക്ഷന്റെ ആരംഭം
അസംബ്ലിസ് ഓഫ് ഗോഡ് ഉത്തര മേഖല ഡയറക്ടർ റെവ. തോമസ് ഫിലിപ്പ് അവറു കളുടെ അധ്യക്ഷതയിൽ എറണാകുളം നോർത്ത് എ. ജി. സഭയിൽ 27-6-2006- ൽ ചേർന്ന ശുശ്രൂഷകന്മാരുടെയും സഭാ പ്രതിനിധികളുടെയും പൊതു യോഗത്തിൽ എ. ജി. മലയാളം ഡിസ്ട്രിക്ട് കമ്മിറ്റി മെമ്പർ റെവ. എ. ഷാജി എറണാകുളം സെക്ഷനെ രണ്ടായി വിഭജിച്ചു.ഇടപ്പള്ളി മുതൽ കറുകുറ്റി വരെയുള്ള സഭകൾ അന്ന് ആലുവ സെക്ഷൻ പരിധിയിൽ വന്നു. ബാക്കി നിലവിലുള്ള സഭകൾ എറണാകുളം സെക്ഷൻ ആയും രൂപപ്പെട്ടു.

Rev. BABU VARGHESE
ALUVA SECTION PRESBYTER
(2006-2009)
1st PRESBYTER (2006-2009)
ആലുവ സെക്ഷന്റെ പ്രഥമ പ്രെസ്ബിറ്റർ ആയി റെവ. ബാബു വർഗീസ് തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തോടൊപ്പം സെക്രട്ടറി റെവ. ജോൺ മാത്യു, ട്രെഷറർ റെവ. ഇ. വി. ശമുവേൽ, കമ്മിറ്റി മെമ്പേഴ്സ് ആയി ബ്രദർ. റ്റി. ഒ. ജോൺ ( അങ്കമാലി ), ബ്രദർ. സജി വർഗീസ് ( ആലുവ ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

Rev. Madhulal Augastin
2009-2013
2nd PRESBYTER (2009-2013)
3-6-2009- ൽ ഇടപ്പള്ളി എ. ജി. സഭയിൽ ഉത്തര മേഖല ഡയറക്ടർ റെവ. ബാബു വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന ശുശ്രൂഷകന്മാരുടെയും സഭാ പ്രതിനിധികളുടെയും പൊതുയോഗത്തിൽ റെവ. മധുലാൽ അഗസ്റ്റിൻ പ്രെസ്ബിറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി. റെവ. ഇ. വി. ശാമുവേൽ, ഖജാൻജി. റെവ. പി. റ്റി. കുഞ്ഞുമ്മൻ. കമ്മിറ്റി മെമ്പേഴ്സ് ആയി ബ്രദർ. റ്റി. ഒ. ജോൺ ( അങ്കമാലി ),
ബ്രദർ. രാജു ( ഇടപ്പള്ളി ) എന്നിവരെയും തെരഞ്ഞെടുത്തു.

Rev. Babu George Pathanapuram
2013 – 2015
3rd PRESBYTER (2013 – 2015)
4-6-2013- ൽ ആലുവ എ. ജി. സഭയിൽ സെക്ഷൻ സെക്രട്ടറി റെവ. സാബു പി. പി. യുടെ അധ്യക്ഷതയിൽ ചേർന്ന ആലുവ സെക്ഷൻ പൊതുയോഗത്തിൽ ഉത്തര മേഖല ഡയറക്ടർ റെവ. ജോസ് തോമസ്
തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തു. പ്രെസ്ബിറ്റർ ഇലക്ഷനിൽ റെവ. ബാബു ജോർജ് പ്രെസ്ബിറ്റർ ആയും റെവ. സാബു പി. പി. സെക്രട്ടറി ആയും റെവ. ബിനോയി തങ്കച്ചൻ ഖജാൻജി ആയും കമ്മിറ്റി മെമ്പേഴ്‌സ് ബ്രദർ. പി. സി. പൗലോസ് ( മഴുവന്നൂർ ), ബ്രദർ. സ്റ്റാൻലി ജോൺ (ആലുവ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

Rev. Viji P. Varghese
2015-2019
4th PRESBYTER (2015-2019)
3-7-2015- ൽ ആലുവ എ. ജി. സഭയിൽ കൂടിയ ശുശ്രൂഷകന്മാരുടെയും സഭാ പ്രതിനിധികളുടെയും പൊതുയോഗത്തിൽ
ആലുവ സെക്ഷൻ പ്രെസ്ബിറ്റർ റെവ. ബാബു ജോർജ് പത്തനാപുരം ആധ്യക്ഷം വഹിച്ചു. ഉത്തര മേഖല ഡയറക്ടർ റെവ. ബാബു വർഗീസ് തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തു.2015 – 17 വർഷങ്ങളിലേക്കുള്ള പ്രെസ്ബിറ്റർ ഇലക്ഷനിൽ റെവ. വിജി പി. വർഗീസും സെക്രട്ടറി ആയി റെവ. ബിനു ജോസഫ്, ഖജാൻജി ആയി റെവ. കെ. വി. റോയി, കമ്മിറ്റി മെമ്പേഴ്സ് ആയി ബ്രദർ. പി. സി. പൗലോസ് ( മഴുവന്നൂർ ), ബ്രദർ. പി. പി. വർഗീസ് ( കറുകുറ്റി ) എന്നിവരും തെരെഞ്ഞെടുക്കപ്പെട്ടു.

Rev. Binu Joseph
2019 – 2022
5th PRESBYTER (2019 – 2022)
29/6/2019 ൽ ആലുവ AG സഭയിൽ ഉത്തര മേഖല ഡയറക്ടർ Rev. ബാബുവർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ അദ്ദേഹം തന്നെ തെരെഞ്ഞെടുപ്പിന് നേതൃത്ഥം നല്കി. പ്രെസ്ബിറ്റർ ആയി Rev. ബിനു ജോസഫും സെക്രട്ടറിയായി Rev. സാജുമോൻ. P.kയും ഖജാൻജിയായി Rev. K.v റോയും കമ്മറ്റി അംഗങ്ങളായി Br. അഗസ്റ്റ്യൻ എബ്രഹാമും Br. സജിൻ. K യും തെരെഞ്ഞെടുക്കപ്പെട്ടു.

Rev. P. T. Kunjumman
2022-2024
6th PRESBYTER (2022 – 2024)
2022/2024 വർഷങ്ങളിലേക്കുള്ള ആലുവ സെക്ഷൻ കമ്മറ്റി തെരെഞ്ഞെടുപ്പ്. പ്രെസ്ബിറ്റർ Rev. P. T. കുഞ്ഞുമ്മൻ . 11/7/2022 ൽ ആലുവ AG സഭയിൽ പ്രെസ്ബിറ്റർ റവ. ബിനു ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ ഉത്തര മേഖല ഡയറക്ടർ റവ. ബാബു വർഗ്ഗീസ് തെരെഞ്ഞെടുപ്പിന് നേതൃത്ഥം കൊടുത്തു. പ്രെസ്ബിറ്റർ ആയി റവ. P. T കുഞ്ഞുമ്മനും സെക്രട്ടറിയായി റവ. സാജുമോൻ P.K യും ഖജാൻജിയായി റവ. എബ്രഹാം ജോണും കമ്മറ്റി അംഗങ്ങളായി Br. അഗസ്റ്റിൻ എബ്രഹാമും Br. സാജു v.J യും തെരെഞ്ഞെടുക്കപ്പെട്ടു.

Pr. BINOY THANKACHAN
2024-
7th PRESBYTER (2024 – )
സൗത്ത് ഇന്ത്യാ അസംബ്ലീസ് ഒഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ആലുവ സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ.ബിനോയ് തങ്കച്ചനെ തിരഞ്ഞെടുത്തു. ഏ.ജി. കിഴക്കമ്പലം സഭാ ശുശ്രൂഷകനാണ്. സെക്രട്ടറിയായി പാസ്റ്റർ മാത്യു എം.എസ്, ഖജാൻജിയായി പാസ്റ്റർ. പ്രിനു ലൂക്കോസ്, കമ്മറ്റി അംഗങ്ങളായി മെൽബിൻ തോമസ്, ജോൺ മാത്യു എന്നിവരെ ഉത്തര മേഖലാ ഡയറക്ടർ പാസ്റ്റർ സൈമൺ എം.ടി.യുടെയും എക്സിക്യൂട്ടിവ് കമ്മറ്റി മെമ്പർ പാസ്റ്റർ ബാബു വർഗ്ഗീസിന്റെയും നേതൃത്വത്തിൽ തിരഞ്ഞെടുത്തു.

