HISTORY OF ASSEMBLIES OF GOD

പെന്തക്കോസ്തിന്റെ ആരംഭം യഹൂദന്മാരുടെ ഏഴു പെരുന്നാളുകളിൽ പെട്ട ഒരു പെരുന്നാൾ ആണ് പെന്തക്കോസ്‌ത്‌. ചരിത്രത്തിൽ ക്രൈസ്തവ സഭ ആരംഭിക്കുന്നത് ഒരു പെന്തക്കോസ്ത് ദിവസമാണ് ( അപ്പോസ്തല പ്രവർത്തികൾ 2: 1- 4 ) ആ ആദിമ അനുഭവത്തിൽ തന്നെ ക്രൈസ്തവ സഭ തുടരേണ്ടതാണ്. അതിനുവേണ്ടി അതിയായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന സഭയാണ് പെന്തക്കോസ്ത് സഭ. പല കാരണങ്ങളാൽ ആ ആദിമ അനുഭവത്തെ പാരമ്പര്യ സഭകൾ അവഗണിക്കുകയും മൂടിക്കളയുകയും ചെയ്തു. ആ നഷ്ടപ്പെട്ട ആത്മീയ പ്രതാപം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വീണ്ടെടുത്തു.

അസംബ്ലീസ് ഓഫ് ഗോഡ് ആരംഭവും വളർച്ചയും

ലോകത്തിലെ ഏറ്റവും വലിയ പെന്തക്കോസ്ത് സംഘടനയാണ് അസംബ്ലിസ് ഓഫ് ഗോഡ്. 1901ൽ ചാൾസ് പെർഹാമിന്റെ നേതൃത്വത്തിൽ പരിശുദ്ധാത്മ നിറവിൽ ഉള്ള ആരാധനയ്ക്ക് പ്രാധാന്യത നൽകി കൊണ്ട് പെന്തക്കോസ്തു പ്രസ്ഥാനം ആരംഭിച്ചു. 1914 ൽ പല സ്വതന്ത്ര സഭകൾ അമേരിക്കയിലെ അർക്കൻസസിലെ ഹോട്ട് സ്പ്രിഗ്സിൽ ഒന്നിച്ചു കൂടി അസംബ്ലിസ് ഓഫ് ഗോഡ് എന്ന പൊതുവായ പേര് സ്വീകരിച്ചു. ബൈബിളിലെ യാഥാസ്ഥിതിക ഉപദേശങ്ങളെ മുറുകെ പിടിക്കുന്ന ഈ സഭ പരിശുദ്ധാത്മസ്നാനത്തിന്റെ പ്രത്യക്ഷ ലക്ഷണമാണ് അന്യഭാഷാഭാഷണം എന്ന വസ്തുത ഊന്നിപ്പറയുന്നു. ആത്മരക്ഷ, നിമഞ്ജന സ്നാനം, പരിശുദ്ധാത്മാഭിഷേകം, ദൈവിക രോഗശാന്തി, ക്രിസ്തുവിന്റെ മടങ്ങിവരവ് തുടങ്ങിയ അടിസ്ഥാന ഉപദേശങ്ങൾ ഉൾക്കൊള്ളുന്ന പെന്തകോസ്ത് സഭയാണ് അസംബ്ലിസ് ഓഫ് ഗോഡ്. വിശുദ്ധിക്കും ഉണർവിനും മുൻതൂക്കം നൽകുന്ന അസംബ്ലീസ് ഓഫ് ഗോഡ് ലോക സുവിശേഷീകരണത്തിൽ മുൻപന്തിയിലാണ്. കൃത്യമായ ഉപദേശ സംഹിതയും ക്രമീകൃതമായ ഭരണ നേതൃത്വവും ഉള്ള അസംബ്ലീസ് ഓഫ് ഗോഡിന് ഇന്ന് ലോകത്തിലെ 213 രാജ്യങ്ങളിൽ പ്രവർത്തനങ്ങൾ ഉണ്ട്.

ഭാരതത്തിലെ പ്രവർത്തനങ്ങൾ അസംബ്ലീസ് ഓഫ് ഗോഡ് ഒരു പെന്തക്കോസ്ത് പ്രസ്ഥാനം എന്ന നിലയിൽ ഭാരതത്തിൽ മിഷനറി പ്രവർത്തനങ്ങൾക്കും സഭാ സ്ഥാപനങ്ങൾക്കും തുടക്കം കുറിച്ചു. 1915ൽ മേരി ചാപ്മെയിൻ എന്ന വനിത അസംബ്ലീസ് ഓഫ് ഗോഡിന്റെ ഔദ്യോഗിക മിഷണറിയായി ഇന്ത്യയിൽ വന്നു. ആർഎഫ് കുക്കും ആദ്യകാലത്ത് ഈ സഭയുടെ മിഷണറിയായിരുന്നു.1916ൽ ഷൂൺ മേക്കറുടെ ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് രൂപീകരിക്കപ്പെട്ടു.

ആലുവ സെക്ഷൻ

കേരളത്തിലെ മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് ദി സൗത്ത് ഇന്ത്യാ അസംബ്ലിസ് ഓഫ് ഗോഡിന്റെ കേന്ദ്ര കാര്യാലയം പുനലൂരിൽ സ്ഥിതി ചെയ്യുന്നു. ഈ മലയാളം ഡിസ്റ്റിക്ട് കൗൺസിലിൽ ദക്ഷിണ മേഖല, മധ്യ മേഖല, ഉത്തര മേഖല എന്നിങ്ങനെ 3 മേഖലകളും 56 സെക്ഷനുകളും ഉണ്ട്.