MORAKKALA

Rev. PRINU LUKOSE

Rev. PRINU LUKOSE

കൊല്ലം ജില്ലയിൽ കുണ്ടറ തെക്കേവിള പടിഞ്ഞാറ്റേതിൽ വീട്ടിൽ പരേതയായ
റേച്ചൽ ലുക്കോസിന്റെയും സി. ലുക്കോസിന്റെയും മകനായി 1983 ഡിസംബർ 23- നു പ്രിനു ലുക്കോസ് ജനിച്ചു. പ്രീഡിഗ്രി വിദ്യാഭാസത്തിനു ശേഷം കൊല്ലം ജില്ലയിൽ ചാത്തന്നൂരിൽ ഗിഫ്റ്റ്സ് ബൈബിൾ കോളേജിൽ നിന്നും B.Th ഉം പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ നിന്നും C.Th ഉം കരസ്ഥമാക്കി. H. M. C. യോടുള്ള ബന്ധത്തിൽ തൃശൂർ ജില്ലയിൽ അന്തിക്കാടു പ്രവർത്തനം ആരംഭിച്ചു. തുടർന്നു പഴഞ്ഞി, തിരുവില്ലാമല, ചാത്തനാട് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. ഇപ്പോൾ ആലുവ സെക്ഷനിൽ മൊറക്കലാ സഭയിൽ ശുശ്രൂഷിക്കുന്നു. ഭാര്യ : ലിജി ചെറിയാൻ, മക്കൾ : ഗാനിയ പ്രിനു, ഗലീന പ്രിനു.